New Update
/sathyam/media/media_files/2025/05/18/R0Rw57tyqeyU0LxtLLtZ.jpg)
താമരശ്ശേരി: ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവിടണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കത്തയച്ച് ഷഹബാസിന്റെ പിതാവ്.
Advertisment
പരീക്ഷാ ഫലം ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും പരീക്ഷാ ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us