കോഴിക്കോട്: ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് സാമൂഹിക മാധ്യമത്തില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി. അധ്യാപിക ഷൈജ ആണ്ടവന്റെ മൊഴിയെടുത്തു. ഷൈജയുടെ ചാത്തമംഗലത്തെ വീട്ടിലെത്തിയാണു കുന്ദമംഗലം പൊലീസ് മൊഴി എടുത്തത്. ഈ മാസം 13 ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ, ‘ഹിന്ദു മഹാസഭ പ്രവർത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാടുപേരുടെ ഹീറോ’ എന്ന കുറിപ്പോടെ കൃഷ്ണരാജ് എന്നയാൾ ഗോഡ്സെയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെയാണ് ഷൈജ ആണ്ടവൻ ‘ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട്’ എന്ന് കമന്റ് ചെയ്തത്.
ഗോഡ്സെയെ പ്രകീര്‍ത്തിച്ചതില്‍ ഉറച്ചുനിന്ന അധ്യാപിക പ്രതിഷേധം ശക്തമായപ്പോള്‍ കമന്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, സംഭവത്തില്‍ എസ്.എഫ്.ഐ. കുന്ദമംഗലം ഏരിയാകമ്മിറ്റി നല്‍കിയ പരാതിയില്‍ കലാപാഹ്വാനത്തിന് കുന്ദമംഗലം പൊലീസ് കേസെടുത്തതോടെ അധ്യാപിക അവധിയെടുത്ത് ഒളിവില്‍പ്പോയിരുന്നു.