മുന്‍ മന്ത്രി ബേബി ജോണിന്റെ മകനും ഷിബു ബേബി ജോണിന്റെ സഹോദരനുമായ ഷാജി ബേബി ജോണ്‍ അന്തരിച്ചു

മൃതദേഹം ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്‌സ് ഹോസ്പിറ്റലിന് സമീപമുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
Untitled

കൊല്ലം: ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായ ബേബി ജോണിന്റെ മകനും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ സഹോദരനുമായ ഷാജി ബേബി ജോണ്‍ (65) അന്തരിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 

Advertisment

മൃതദേഹം ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്‌സ് ഹോസ്പിറ്റലിന് സമീപമുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലില്‍ വീട്ടില്‍ എത്തിക്കും.


മൂന്ന് മണിക്ക് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍ പള്ളിയിലാണ് സംസ്‌ക്കാരം. 

ഭാര്യ റീത്ത, മക്കള്‍ ബേബിജോണ്‍ ജൂനിയര്‍, പീറ്റര്‍ ജോണ്‍.

Advertisment