പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ വിടവാങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s

തിരുവനന്തപുരം: പ്രശസ്ത സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. വെെകുന്നേരം അഞ്ച് മണിയോടെ വഴുതക്കാട് ഉദാര ശിരോമണി റോഡിലെ വസതിയായ 'പിറവി' യിലായിരുന്നു അന്ത്യം. 

Advertisment

ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: അനസൂയ വാര്യർ. മക്കൾ: അപ്പു കരുൺ, കരുൺ അനിൽ.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റും കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമാണ്.

ചൊവ്വാഴ്ച വെെകിട്ട് നാല് മണിക്ക് തെെക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം. രാവിലെ പത്ത് മുതൽ 12 വരെ വഴുതക്കാട് കലാഭവനിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും, തുടർന്ന് വസതിയിലേക്ക് കൊണ്ടുപോകും.

സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ വർഷത്തെ ജെ സി ഡാനിയേൽ പുരസ്കാരം ദിവസങ്ങൾക്കുമുമ്പാണ് ഷാജി എൻ കരുണിന് സമ്മാനിച്ചത്. 

40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച അദ്ദേഹം, പിറവി, വാനപ്രസ്ഥം അടക്കം ദേശീയ- അന്തർദേശീയ ശ്രദ്ധനേടിയ സിനിമകൾ സംവിധാനം ചെയ്തു. മികച്ച സംവിധായകൻ, ഛായാ​ഗ്രഹകൻ അടക്കം സംസ്ഥാന സർക്കാരിന്റെ വിവിധ പുരസ്കാരങ്ങൾക്ക് അർഹനായ അദ്ദേഹം നിരവധി ദേശീയ, അന്തർദേശീയ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്.