അന്തസ്സുണ്ടെങ്കില്‍ മുകേഷ് രാജിവെക്കണമെന്ന് വീണാ ജോര്‍ജ് ആവശ്യപ്പെടണം; 24 മണിക്കൂര്‍ സമയം വീണയ്ക്ക് കൊടുക്കുന്നു; ശൈലജ ടീച്ചര്‍ ഏത് നാട്ടിലാണെന്ന് പോലും അറിയില്ല; ശ്രീമതി ടീച്ചര്‍ പറഞ്ഞതും പറയാത്തതും ഒരു പോലെ; സിപിഎമ്മിന് ഒളിപ്പിക്കാന്‍ ഒരുപാടുണ്ടെന്ന് ഷാനിമോള്‍ ഉസ്മാന്‍

മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മുകേഷ് പറയുന്നത്.

New Update
കോണ്‍ഗ്രസിന്റെ നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതിയിലും ഷാനിമോള്‍ ഉസ്മാന്‍ പങ്കെടുക്കില്ല ; നോമ്പ് ആയതിനാലെന്ന് വിശദീകരണം

പത്തനംതിട്ട: സംസ്ഥാന വനിതാ കമ്മീഷന്‍ പിരിച്ചുവിടണം എന്ന് ഷാനിമോള്‍ ഉസ്മാന്‍. ഇരകളെ ഭീഷണിപ്പെടുത്തുന്ന ജോലിയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഡിവൈഎഫ്‌ഐയുടെ പൊടി പോലും കാണാനില്ലെന്നും ഷാനി മോള്‍ ഉസ്മാന്‍ പറഞ്ഞു. 

Advertisment

മുകേഷ് രാജിവെക്കണമെന്ന് അന്തസ്സുണ്ടെങ്കില്‍ മന്ത്രിസഭയില്‍ വീണാ ജോര്‍ജ് ആവശ്യപ്പെടണം. 24 മണിക്കൂര്‍ സമയം തങ്ങള്‍ വീണയ്ക്ക് കൊടുക്കുന്നു.

ശൈലജ ടീച്ചര്‍ ഏത് നാട്ടിലാണെന്ന് പോലും അറിയില്ല. ശ്രീമതി ടീച്ചര്‍ പറഞ്ഞതും പറയാത്തതും ഒരു പോലെ. സിപിഐഎമ്മിന് ഒളിപ്പിക്കാന്‍ ഒരുപാടുണ്ടെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

സിനിമ നയരൂപീകരണ സമിതിയില്‍ മുകേഷ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം. പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് മുകേഷ് പറയുന്നത്.

അങ്ങനെയെങ്കില്‍ കേസ് കൊടുക്കണമായിരുന്നു. മുകേഷിന് സംരക്ഷണ കവചം ഒരുക്കുകയാണ് സിപിഐഎം. മുകേഷിന് ഓര്‍മ്മക്കുറവ് ഉണ്ടെങ്കില്‍ ചികിത്സിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

Advertisment