/sathyam/media/media_files/MV5tPgg9UmiDN0u7jKXu.jpg)
കോഴിക്കോട്; ഓര്‍ക്കാട്ടേരിയിലെ ഷെബിനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കൂടാതെ റിമാന്‍ഡിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. അതേസമയം, ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്‌ന ആത്മഹത്യ ചെയ്തത്. ഷെബിനയുടെ ആത്മഹത്യയില്‍ ഇന്നലെയാണ് ഭര്‍തൃമാതാവ് അറസ്റ്റിലായത്. കോഴിക്കോട്ടെ ലോഡ്ജില്‍ നിന്നാണ് നബീസയെ പിടികൂടിയത്. ഷെബിനയുടെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ ഒളിവില്‍ പോയിരുന്നു.
കേസിലെ മറ്റ് പ്രതികളായ ഷെബിനയുടെ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരി എന്നിവര്‍ ഒളിവിലാണ്. നേരത്തെ ഹബീബിന്റെ അമ്മാവന്‍ ഹനീഫയെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലിരിക്കെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഇവര്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഹബീബിനെതിരെ സ്ത്രീധന പീഡന നിരോധന നിയമം, ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിന ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഭര്‍തൃവീട്ടുകാര്‍ ഷെബിനയെ ചീത്ത വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഷെബിന തന്നെയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയത്. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനെക്കുറിച്ചും ഭര്‍തൃവീട്ടുകാര്‍ ഷെബിനയോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ ഷബ്‌നയെ അടിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെയാണ് ഷെബിന ജീവനൊടുക്കിയതെന്നാണ് വിവരം. ആണുങ്ങളോട് ഉച്ചത്തില്‍ സംസാരിക്കരുതെന്നായിരുന്നു ഇയാളുടെ ഭീഷണി.
കേസില്‍ ഷെബിനയുടെ മകളുടെ മൊഴിയാണ് നിര്‍ണായകമായത്. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിന്റൈ ബന്ധുക്കളെ പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഷെബിനയുടെ ഭര്‍ത്താവി മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇതിന് പിന്നാലെ ഡിവൈഎസ്പി ഷെബിനയുടെ ബന്ധുക്കളുടെ മൊഴി എടുത്തു. എന്നാല്‍ കേസ് ഇഴഞ്ഞുനീങ്ങുകയാണെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് ബന്ധുക്കള്‍ രം?ഗത്തെത്തിയിട്ടുണ്ട്. അതിനിടെ, ഷെബിനയുടെ ആത്മഹത്യയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചു. വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. ഷബ്നയുടെ ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും സതീദേവി നിര്‍ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us