ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. കേസിൽ പോലീസിന് കനത്ത തിരിച്ചടി നൽകി ഫോറൻസിക് റിപ്പോർട്ട്

കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് താരം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വലിയ വിവാദമായിരുന്നു. 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
shine tom chacko

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 

Advertisment

ലഹരിയുടെ സാന്നിധ്യം കണ്ടെത്താനായി ഷൈന്‍ ടോം ചാക്കോയുടെ നഖം, മുടി എന്നിവ ശേഖരിച്ച് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നുവെങ്കിലും ഇതിലൊന്നിലും ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.


കഴിഞ്ഞ ഏപ്രിലില്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഡാന്‍സാഫ് സംഘത്തെ കണ്ട് താരം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വലിയ വിവാദമായിരുന്നു. 

ഇതിന് പിന്നാലെയാണ് ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി ഷൈനിനെതിരെ കേസെടുത്തത്. നോട്ടീസ് നല്‍കി വിളിപ്പിച്ചു അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

Advertisment