"എത്ര നാളായി ഇങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട്, പുള്ളി ഇപ്പോൾ നാട്ടിൽ വന്നിട്ടുണ്ട്. ഈ ലെറ്റർ പോലും അവർ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസൺ എന്ന് എനിക്ക് അറിയില്ല", ട്രെയിനു മുന്നില്‍ മക്കളുമായി ചാടി ആത്മഹത്യ ചെയ്ത ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദ്ദം

New Update
shyni death jpg

കോട്ടയം: നാട്ടിലെങ്ങും ഒരു ജോലിയും കിട്ടുന്നില്ല. ഞാന്‍ കുറെ തപ്പി. പിള്ളാരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് എവിടേലും ജോലി നോക്കണം. ഒരു വര്‍ഷം എക്‌സ്പീരിയന്‍സ് ആയിട്ട് വേറെ എവിടേലും പോകണം.

Advertisment

ട്രെയിനു മുന്നില്‍ മക്കളുമായി ചാടി ആത്മഹത്യ ഷൈനി സുഹൃത്തിന് അയച്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. കുടുത്ത മാനസിക സമ്മര്‍ദമാണ് ഇക്കാലയളവില്‍ ഷൈനി നേരിട്ടതെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്.


വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സുഹൃത്തിനോട് ഷൈനി പറയുന്നുണ്ട്. ഫെബ്രുവരി 17 ന് കോടതിയില്‍ വിളിച്ചിരുന്നു അന്ന് പുള്ളി വന്നില്ല. പുള്ളി ഇപ്പോള്‍ നാട്ടില്‍ വന്നിട്ടുണ്ട്.


ഈ ലെറ്റര്‍ പോലും അവര്‍ കൈപ്പറ്റുന്നില്ല, നാല് മാസമായി. എന്താ റീസണ്‍ എന്ന് എനിക്ക് അറിയില്ല. വക്കീല്‍ ഇനി ഏപ്രില്‍ 9നാണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. എന്താ ചെയ്യണ്ടേത് എന്ന് എനിക്ക് അറിയില്ല. ഏതായാലും ഇതിങ്ങനെ നീണ്ട് പോവുകയാണ്. ഒരു തീരുമാനവും ആകുന്നില്ല, എത്ര നാളായി ഇങ്ങനെ നില്‍ക്കാന്‍ തുടങ്ങിയിടട്ടെന്നും സുഹൃത്തിനോട് തന്റെ സങ്കടം പങ്കുവെക്കുന്നുണ്ട് ഷൈനി.


അതേ സമയം, ഷൈനി മരിച്ച തലേന്ന് നോബി ഷൈനിക്ക് വാട്സ്ആപ്പില്‍ മെസേജ് അയച്ചിരുന്നു എന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നോബി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ഫോണ്‍ പരിശോധിച്ച പോലീസിന് ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്താന്‍ കഴിഞ്ഞത്.


പ്രകോപനപരമായ എന്തെങ്കലും ചാറ്റില്‍ ഉണ്ടായിരുന്നോ എന്നാണ് പോലീസ്  പരിശോധിക്കുന്നത്. എന്നാല്‍, പ്രകോപനപരമായ ഒന്നും ഇല്ലെന്നും സാമ്പത്തിക കാര്യങ്ങളാണ് സംസാരിച്ചതെന്നുമാണ് നോബി പോലീസിനോട് പറഞ്ഞത്.


ഇതു വ്യക്തമാകണമെങ്കില്‍  ശാസ്ത്രീയ പരിശോധന വേണമെന്നും പോലീസ് പറയുന്നു. ഷൈനിയുടെ ഫോണും പോലീസ് പരിശോധിക്കും.