കോട്ടയം: ഏറ്റുമാനൂരില്‍ രണ്ട് പെൺമക്കള്‍ക്കൊപ്പം ട്രെയിനിന് മുന്നില്‍ച്ചാടി ജീവനൊടുക്കിയ ഷൈനി കുടുംബശ്രീയില്‍ തിരിച്ചടയ്ക്കാന്‍ ഉണ്ടായിരുന്നത് 1,26,000 രൂപ.. നോബി പണം നല്‍കാതെ വന്നു.. ജോലിയുമില്ല.. തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്ന് ഷൈനി പറയുന്ന സന്ദേശം പുറത്ത്. പണം തന്റെ ആവശ്യത്തിന് എടുത്തതല്ലെന്നും ഷൈനി പറയുന്നുണ്ട്. മരണത്തിന് മുമ്പ് കരിങ്കുന്നത്തെ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
സ്വന്തം ആവശ്യത്തിന് എടുത്ത വായ്പയല്ലെന്നും വിവാഹ മോചനക്കേസില്‍ തീരുമാനമായശേഷമേ നോബി പണം തരൂവെന്നും ഷൈനി പറയുന്നുണ്ട്. ഈ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും തന്റെ ആവശ്യത്തിന് എടുത്തതാണെങ്കില്‍ ആങ്ങളമാര്‍ അടച്ചുതീര്‍ക്കുമായിരുന്നു.
തന്റെ പേരിലെടുത്ത ഇന്‍ഷുറന്‍സിന്റെ പ്രീമിയം പോലും നോബി അടയ്ക്കുന്നില്ലെന്ന് ഷൈനി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
വായ്പയെക്കുറിച്ച് അറിയില്ലെന്ന് നോബിയുടെ അമ്മ പറഞ്ഞെന്നാണ് കുടുംബശ്രീ പ്രസിഡന്റ് മറുപടി നല്‍കുന്നത്. ഈ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ കരിങ്കുന്നം പോലീസില്‍ പരാതി നല്‍കിയിരുന്നു.
/sathyam/media/media_files/2025/03/06/Y3H8JTIKYR4nljH6KMwQ.jpg)
അതേസമയം, ഷൈനി സ്വന്തം വീട്ടിലും വലിയ മാനസിക സമ്മര്‍ദം അനുഭവിച്ചതായി കൂടെ ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ പറയുന്നു. കുട്ടികളെ നിര്‍ത്താന്‍ ഹോസ്റ്റല്‍ അന്വേഷിച്ച് പോയതിന് പിന്നിലെ കാരണം അതാണെന്നും സ്വന്തം വീട്ടില്‍ കുട്ടികളെ നിര്‍ത്താന്‍ ഷൈനിക്ക് കഴിഞ്ഞിരുന്നില്ലെന്നും ജോലി ശരിയായെന്ന് പറഞ്ഞ് പോയ ഷൈനിക്ക് അന്ന് രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടു പിടിക്കണമെന്നും സഹപ്രവര്‍ത്തര്‍ ആവശ്യപ്പെട്ടു.
ഷൈനി കെയര്‍ഹോമിലെ ജോലി നിര്‍ത്താന്‍ കാരണം സ്വന്തം പിതാവായിരുന്നു എന്ന് ഷൈനി ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ വെളിപ്പെടുത്തിയിരുന്നു. മകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ പിതാവ് തുടര്‍ച്ചയായി പരാതി നല്‍കിയതോടെയാണ് ഷൈനി രാജിവെച്ചതെന്നും സ്ഥാപന ഉടമ പറഞ്ഞത്.
/sathyam/media/media_files/2025/03/08/T0G5ABqikUP2lLOBYodw.jpg)
അതേ സമയം ഓരാഴ്ചയായി കണ്ടെത്താനാകാതിരുന്ന ഷൈനിയുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ അന്വേഷണ സംഘം കണ്ടെത്തി. ഏറ്റുമാനൂരിലെ ഷൈനിയുടെ സ്വന്തം വീട്ടില്‍നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.
ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നായിരുന്നു ആദ്യം മാതാപിതാക്കള്‍ പറഞ്ഞത്. ഇന്നലെ വീട്ടില്‍ നിന്നു തന്നെ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ ആരേലും മാറ്റിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഷൈനിയും മക്കളും ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ഷൈനിയെ ഫോണില്‍ വിളിച്ചു സംസാരിച്ചിരുന്നതായി നോബി പോലീസിനു മൊഴി നല്‍കിയിരുന്നു. ഫോണിലൂടെയുള്ള നോബിയുടെ സംസാരം ആത്മഹത്യക്കു കാരണമായെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.