വിഴിഞ്ഞം തുറമുഖവുമായും അദാനിയുമായും ഉറ്റ ബന്ധമുള്ള കപ്പല്‍ കമ്പനിയെ രക്ഷിക്കാന്‍ കിണഞ്ഞു ശ്രമിച്ച് പരാജയപ്പെട്ട് സര്‍ക്കാര്‍. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള അപകടങ്ങളില്‍ കേസെടുക്കാന്‍ കേന്ദ്രം അധികാരപ്പെടുത്തിയത് കൊച്ചിയിലെ കോസ്റ്റല്‍ പോലീസിനെ. കേസെടുത്തില്ലെങ്കില്‍ അഴിമതിയും സ്വജന പക്ഷപാതവും ആരോപിക്കപ്പെടുമെന്ന് ഭയം. ലോകത്തെ ഒന്നാം നമ്പര്‍ കപ്പല്‍ കമ്പനിക്കെതിരേ കേരളം കേസെടുക്കുമ്പോള്‍

അപകടകരമായ കാർഗോ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനും പൊലീസിന് കേസെടുക്കാനാവും.

New Update
എൽസ-3 കപ്പൽ

തിരുവനന്തപുരം: കൊച്ചിയിൽ മുങ്ങിയ കപ്പലിനെതിരേ കേസെടുക്കേണ്ടെന്ന നിയമോപദേശം തള്ളിക്കളഞ്ഞ് എൽസ-3 കപ്പൽ കമ്പനിയെ പ്രതിയാക്കി കേസെടുത്ത് സർക്കാർ.

Advertisment

വിഴിഞ്ഞം തുറമുഖവുമായി അടുത്ത ബന്ധമുള്ള എം.എസ്.സി കമ്പനിയുടെ കപ്പൽ അപകടത്തിൽ പെട്ടതിൽ കേസു വേണ്ടെന്നും ഇൻഷ്വറൻസ് ക്ലെയിം നേടിയെടുത്താൽ മതിയെന്നുമായിരുന്നു ചീഫ്സെക്രട്ടറി സർക്കാരിന് നൽകിയ ഉപദേശം. 


ഉന്നത നിയമവൃത്തങ്ങളും സമാനമായ ഉപദേശമാണ് നൽകിയത്. എന്നാൽ നഷ്ടപരിഹാരം നേടിയെടുക്കുന്നതിന് എഫ്.ഐ.ആർ ആവശ്യമാണെന്നും കേസെടുക്കാതിരിക്കുന്നത് സർക്കാരിന്റെ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും ആണെന്നും വിമർശനങ്ങൾ ഉയർന്നതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത്.


എൽസ-3 കപ്പൽ

കപ്പലിനെതിരേ കേസെടുക്കുന്നില്ലെന്ന് ഷിപ്പിംഗ് ഡയറക്ടർ ജനറലുമായുള്ള കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിൽ പ്രധാനമായി ചൂണ്ടിക്കാട്ടിയത് കപ്പൽ കമ്പനിയായ എം.എസ്.സിക്ക് വിഴിഞ്ഞം തുറമുഖവുമായുള്ള ബന്ധമായിരുന്നു. 

വിഴിഞ്ഞത്തു നിന്ന് യൂറോപ്പിലേക്കടക്കം നിരന്തരം കപ്പൽ സർവീസ് നടത്തുന്നത് എം.എസ്.സി കമ്പനിയാണ്. അതിനാൽ അവർക്ക് ക്രിമിനൽ കേസിന്റെ നൂലാമാലകളില്ലാതെ ഇൻഷ്വറൻസ് ക്ലെയിം നേടിയെടുക്കാനുള്ള അവസരം ഒരുക്കുകയാണ് സർക്കാർ എന്ന വിമർശനം ഉയർന്നിരുന്നു.

ഇത് വലിയ രാഷ്ട്രീയ വിവാദവും അഴിമതിയുമായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് നിയമോപദേശം തള്ളിക്കളഞ്ഞ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്.


കേസെടുക്കേണ്ടെന്ന് തീരുമാനിക്കാൻ ചീഫ്സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും മന്ത്രിക്കുമൊന്നും അധികാരമില്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. മന്ത്രിസഭയ്ക്ക് പോലും ഇക്കാര്യത്തിൽ അധികാരമില്ല. ഒരു നിയമലംഘനമുണ്ടായാൽ എവിടെ അന്വേഷണം നടത്തി വിചാരണ നടത്തണം എന്ന് കേന്ദ്രസർക്കാരാണ് തീരുമാനിക്കുന്നത്.


അതനുസരിച്ച് കേരളത്തിന്റെ തീരത്തെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ വരുന്ന കുറ്റകൃത്യം അന്വേഷിക്കാനുള്ള അധികാരവും ഉത്തരവാദിത്തവും നൽകിയിരിക്കുന്നത് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് സ്റ്റേഷനാണ്.

2016 ജൂൺ 13 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  ഇല്ലാത്ത അധികാരം പ്രയോഗിച്ചു കേസെടുക്കേണ്ടെന്ന് സമവായമുണ്ടാക്കുന്നത് ഏത് സാമ്പത്തിക കാരണങ്ങളുടെ പേരിലായാലും അത് അധികാര ദുർവിനിയോഗം ആണ്.

എൽസ-3 കപ്പൽ

ക്രിമിനൽ കേസ് അന്വേഷിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ സ്റ്റേറ്റിന് സമവായം ഉണ്ടാക്കാമെന്ന വാദം തന്നെ
അപകടകരവും അസംബന്ധവുമാണെന്നും വിലയിരുത്തലുണ്ടായി. ഇതോടെയാണ് കേസെടുക്കാൻ സർക്കാർ തീരുമാനിച്ചത്.

തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ പരിധിയിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ കോസ്റ്റൽ പൊലീസിനു കേസെടുക്കാനാവും. കേരള, ലക്ഷദ്വീപ് തീരമേഖലയിലെ ഇക്കണോമിക് സോണുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല ഫോർട്ട് കൊച്ചിയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്.


ഭാരതീയ ന്യായസംഹിതയിലെ 282, 125, 324 വകുപ്പുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 7, 8, 9, 15 വകുപ്പുകളും ചേർത്ത് കേസെടുക്കാവുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കപ്പലുകൾ വഴിയുള്ള മലിനീകരണം തടയാനായുള്ള രാജ്യാന്തര ധാരണയുടെ അടിസ്ഥാനത്തിലും, ഇന്ത്യൻ മർച്ചന്റ് ഷിപ്പിംഗ് നിയമം, ഇന്ത്യൻ പോർട്സ് നിയമം എന്നിവ പ്രകാരവും നടപടിയെടുക്കാനാവും. എന്നാൽ കേന്ദ്രാനുമതിയോടെയാവും ചെയ്യുക.


അപകടകരമായ കാർഗോ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച രാജ്യാന്തര മാരിടൈം ഓർഗനൈസേഷന്റെ മാർഗനിർദേശങ്ങൾ പാലിക്കാത്തതിനും പൊലീസിന് കേസെടുക്കാനാവും.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന വിധം കണ്ടെയ്നറുകളും ചരക്കുകളും തീരത്ത് അടിഞ്ഞ സാഹചര്യത്തിലാണിത്. നഷ്ടപരിഹാരം ലഭിക്കാനുള്ള നടപടികൾക്കും എഫ്ഐആർ ആവശ്യമാണ്. കപ്പലിൽ 640 കണ്ടെയ്നറുകളുണ്ടായിരുന്നു. 600കോടി മൂല്യമുള്ള വിവിധയിനം കാർഗോയുണ്ടായിരുന്നതായാണ് കണക്ക്.