ആശങ്കപ്പെട്ടതുപോലെ പുഴയില്‍ മാത്രമല്ല, കരയില്‍ പോലും സംവിധാനങ്ങള്‍ ഇല്ല: രാവിലെ നേവിയിലെ ചില ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മടങ്ങി പോയി, യാതൊരു പ്രവര്‍ത്തിയും അവിടെ നടക്കുന്നില്ല: ഷിരൂരില്‍ രക്ഷാദൗത്യം പൂര്‍ണ്ണമായും ഉപേക്ഷിച്ച നിലയിലെന്ന് വിജിന്‍ എംഎല്‍എ

കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഉപയോഗിക്കാറെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് നാലു നോട്ട് കൂടിയാല്‍ ഡ്രഡ്ജര്‍ പറ്റില്ലെന്നതാണ് മുന്നിലെ പ്രധാന വെല്ലുവിളി. 

New Update
m vijin Untitledya

ഷിരൂര്‍: ഷിരൂരില്‍ രക്ഷാദൗത്യം പൂര്‍ണ്ണമായും ഉപേക്ഷിച്ച നിലയിലെന്ന് വിജിന്‍ എംഎല്‍എ. ആശങ്കപ്പെട്ടതുപോലെ പുഴയില്‍ മാത്രമല്ല, കരയില്‍ പോലും സംവിധാനങ്ങള്‍ ഇല്ല. രാവിലെ നേവിയിലെ ചില ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും മടങ്ങി പോയി. യാതൊരു പ്രവര്‍ത്തിയും അവിടെ നടക്കുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.

Advertisment

തൃശൂരിലെ ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെ യെന്നാണ് റിപ്പോര്‍ട്ട്. പൊങ്ങികിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ള ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാനാണ് ശ്രമം. കോഴിക്കോട് പേരാമ്പ്ര മലയില്‍ ഇന്‍ഡസ്ട്രീസ് നിര്‍മിച്ച രണ്ടു ഡ്രഡ്ജറുകളില്‍ ഒന്നാണിത്.

കാര്‍ഷിക ആവശ്യത്തിന് കനാലും പുഴകളും വൃത്തിയാക്കാനാണ് ഉപയോഗിക്കാറെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് നാലു നോട്ട് കൂടിയാല്‍ ഡ്രഡ്ജര്‍ പറ്റില്ലെന്നതാണ് മുന്നിലെ പ്രധാന വെല്ലുവിളി. 

ആഴം കൂടിയ ഇടങ്ങളില്‍ ഉപയോഗിക്കാന്‍ പ്രശ്നമില്ലെന്നു മാത്രമല്ല, വെള്ളത്തിനു മീതെ പൊങ്ങിക്കിടന്ന് പ്രവര്‍ത്തിക്കാം. ആറു മീറ്റര്‍ ആഴത്തില്‍ വരെ ഇരുമ്പു തൂണ് താഴ്ത്തിയും പ്രവര്‍ത്തിക്കാം.

Advertisment