ഷിരൂര്‍: ഗംഗാവാലി പുഴയില്‍ നിന്ന് ലഭിച്ച ലോറിയില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ആലോചന. ഡിഎന്‍എ പരിശോധന നടത്തേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചെന്ന് അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
നേരത്തെ മംഗളൂരുവിലെ ലാബില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായി 72 ദിവസം പിന്നിട്ടതിന് ശേഷമാണ് ഗംഗാവാലി പുഴയില്‍ നിന്ന് അര്‍ജുന്റെ ലോറി കണ്ടെത്തിയത്. ലോറിയുടെ കാബിനുള്ളിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.