അവ്യക്തത നീങ്ങി, മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് സ്ഥിരീകരിച്ച് ഉത്തര കന്നഡ ജില്ലാ ഭരണകൂടം, രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കുമെന്ന് കളക്ടര്‍

ഷിരൂരില്‍ ഗംഗാവാലി പുഴയില്‍ കണ്ടെത്തിയ ലോറിയിലെ കാബിനിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് സ്വദേശി അര്‍ജുന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും

New Update
arjun lorry

ബെംഗളൂരു: ഷിരൂരില്‍ ഗംഗാവാലി പുഴയില്‍ കണ്ടെത്തിയ ലോറിയിലെ കാബിനിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കോഴിക്കോട് സ്വദേശി അര്‍ജുന്റേതാണെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. 

Advertisment

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് കാര്‍വാര്‍ എംഎല്‍എ അറിയിച്ചിരുന്നു. എന്നാല്‍ ലോറിയില്‍ അര്‍ജുന്‍ ഉറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ഡിഎന്‍എ പരിശോധന നടത്താതെ മൃതദേഹം അര്‍ജുന്റെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

എന്നാല്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ഉത്തരകന്നഡ ജില്ലാ ഭരണകൂടം തുടര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കളക്ടര്‍ ലക്ഷ്മിപ്രിയ ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ ഫലം ലഭിക്കും. മൃതദേഹം അര്‍ജുന്റേതെന്ന് സ്ഥിരീകരിച്ചാല്‍ ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Advertisment