ഉരുള്‍ തകര്‍ത്ത വീടിന് പകരം വീടെന്ന ഉറപ്പ്. ശോഭനയ്ക്കും കുടുംബത്തിനും ആശ്വാസമായി അദാലത്ത്

 ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം സ്ഥലത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ഭരണങ്ങാനം വില്ലേജ് ഓഫീസറും സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. 

New Update
adalath1-1024x686

കോട്ടയം: ഈ വര്‍ഷം മേയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് വാസയോഗ്യമല്ലാതായ മേലുകാവ് ചൊക്കല്ല് പടപ്പനാട് വീട്ടില്‍ തങ്കമ്മ കുട്ടപ്പനും കുടുംബത്തിനും കരുതലും കൈത്താങ്ങുമായി മീനച്ചില്‍ താലൂക്ക് തല അദാലത്ത്. 

Advertisment

വീട് നിര്‍മിച്ചു നല്‍കുമെന്ന്

പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടു വാടക വീട്ടിലേക്കു മാറേണ്ടി വന്ന കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും സംസ്ഥാന ദുരന്ത നിവാരണ നിധിയിലും ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചു നല്‍കുമെന്ന് സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അദാലത്തിലെത്തിയ തങ്കമ്മയുടെ മരുമകള്‍ ശോഭന ബിജുവിന് ഉറപ്പു നല്‍കി. 


ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആശാ പ്രവര്‍ത്തകയാണ് ബിന്ദു. കൂലിപ്പണിക്കാരനായ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും രണ്ടു മക്കള്‍ക്കുമൊപ്പം മേലുകാവ് പഞ്ചായത്തിലെ കൈലാസം ഭാഗത്തായിരുന്നു ഇവര്‍ അഞ്ചു സെന്റ് സ്ഥലത്ത് വീട്ടില്‍ താമസിച്ചിരുന്നത്.


2024 മേയ് 28 നുണ്ടായ കനത്ത മഴയില്‍ ഇവരുടെ വീടിന് പിന്‍വശത്തുണ്ടായിരുന്ന ചൊക്കല്ല് മലയുടെ ഭാഗം ഒലിച്ചു വന്ന് വീടു തകര്‍ന്നു. പറമ്പില്‍ ചെളിയടിഞ്ഞുകൂടുകയും ചെയ്തു. നിര്‍ധനരായ കുടുംബം ഇതേത്തുടര്‍ന്ന് വാടകവീട്ടിലേക്കു മാറി.


 ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം സ്ഥലത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറും ഭരണങ്ങാനം വില്ലേജ് ഓഫീസറും സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുമുണ്ട്. 


റിപ്പോര്‍ട്ട് അടക്കം വിശദമായി പരിശോധിച്ച മന്ത്രി വി.എന്‍. വാസവന്‍ നല്‍കിയ പുതിയ വീടെന്ന ഉറപ്പില്‍ ആനന്ദാശ്രുക്കളോടെയാണ് അദാലത്തില്‍നിന്ന് ശോഭന മടങ്ങിയത്.

Advertisment