New Update
/sathyam/media/media_files/2025/03/13/ok952SZAU5WIHHAetRfM.jpeg)
കോഴിക്കോട്: വടകരയില്‍ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാര്‍ത്ഥികള്‍ പിടിയില്‍. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
Advertisment
വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആണ് ബൈക്കുകള്‍ മോഷ്ടിച്ചത്. ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.
ബൈക്കുകളില്‍ ലഹരി വസ്തുക്കള്‍ കടത്താനായിരുന്നു വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷിടിച്ചിരുന്നത്. രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകള്‍ നിറം മാറ്റം വരുത്തിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us