New Update
/sathyam/media/media_files/2024/11/13/mCjlAQmjBY6vxdcbaaUX.jpg)
കൊച്ചി: സിഎംആർഎല്ലിനെതിരെ നൽകിയ കേസിൽ ബിജെപി നേതാവ് ഷോൺ ജോർജിന് ഹൈക്കോടതിയിൽ തിരിച്ചടി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കൈവശമുള്ള രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ട ഹർജി കോടതി തള്ളിക്കളഞ്ഞു.
Advertisment
കീഴ്‌കോടതിയിൽ നിന്നും ചില രേഖകൾ ലഭിക്കണമെന്ന ആവശ്യവുമായി ഷോൺ ജോർജ് നേരത്തെ ഹർജി നൽകിയിരുന്നു. കീഴ്‌കോടതി രേഖകൾ നൽകാൻ ഉത്തരവിട്ടെങ്കിലും, സിഎംആർഎൽ അത് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി, കീഴ്‌കോടതിയുടെ ഉത്തരവ് റദ്ദാക്കി.
ഇതിനുമുമ്പ്, സമൂഹമാധ്യമങ്ങളിലോ പൊതുവേദികളിലോ സിഎംആർഎല്ലിനെതിരെ പരസ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഷോൺ ജോർജിനെ കോടതി വിലക്കിയിരുന്നു.