കോട്ടയം: തൃപ്പൂണിത്തുറയില്‍ വെച്ച് തീവണ്ടിയുടെ ഷട്ടര്‍ വീണ് വിരലുകളറ്റ തൂത്തുക്കുടി സ്വദേശിനിയായ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലരുവി എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന വേലമ്മ(62)യുടെ വിരലുകളാണ് വിന്‍ഡോ ഷട്ടര്‍ വീണ് അറ്റത്.
കോട്ടയത്തെത്തിയ ഇവരെ റെയില്‍വേ പൊലീസാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ചെങ്ങന്നൂരില്‍ വച്ച് ട്രെയിനില്‍ നിന്നും പൊലീസ് ഇവരുടെ വിരലുകള്‍ കണ്ടെടുത്തു. മണിക്കൂറുകള്‍ക്കകം പൊലീസ് വിരലുകള്‍ ആശുപത്രിയിലെത്തിച്ചു.