കല്ലടയാറ്റില്‍ പത്ത് കിലോമീറ്ററോളം ഒഴുകിയിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ ശ്യാമളയമ്മ മരിച്ച നിലയില്‍

വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് 66കാരിയായ ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്.

New Update
shyamala

കൊല്ലം: ഈ വര്‍ഷം മെയ് 28ന് വീടിന് സമീപത്തെ കടവില്‍ നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് പത്ത് കിലോമീറ്ററോളം ഒഴുകി അത്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടം നേടിയ ശ്യാമളയമ്മ മരിച്ച നിലയില്.

Advertisment

ആത്മഹത്യയാണെന്നാണ് നിഗമനം. വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് 66കാരിയായ ശ്യാമളയുടെ മൃതദേഹം കണ്ടെത്തിയത്.


ഭര്‍ത്താവ് രാവിലെ റബ്ബര്‍ ടാപ്പിങിനായി പുറത്തു പോയിരുന്നു. കടയില്‍ പോയ മകന്‍ തിരിച്ചു വന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്


വിവരമറിഞ്ഞെത്തിയ വാര്‍ഡ് അംഗം ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ ശ്യാമളയമ്മയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മെയ് 28ന് കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയ ഇവര്‍ വള്ളിപ്പടര്‍പ്പില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ നാട്ടുകാരാണ് കാണുന്നത്. അതി സാഹസികമായാണ് ശ്യാമളയമ്മയെ അന്ന് രക്ഷപ്പെടുത്തിയത്. 

Advertisment