/sathyam/media/media_files/MIUclixy6zrvADvhd7BZ.jpg)
കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥനെതിരെ മരണശേഷം കോളേജിന് പരാതി ലഭിച്ചു. ഫെബ്രുവരി 18നാണ് കോളേജിന് പരാതി ലഭിച്ചത്. പെൺകുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് പരാതി. ഈ പരാതി കെട്ടിച്ചമതാണെന്ന് ആക്ഷേപമുണ്ട്.
മരിച്ചയാൾക്കെതിരായ പരാതി പരിശോധിക്കാൻ കോളജ് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി (ഐസിസി) രണ്ടുദിവസം യോഗവും ചേർന്നിരുന്നു. ആരോപണവിധേയൻ മരിച്ചതിനാൽ നോട്ടിസ് നൽകാൻ സാധിച്ചിട്ടില്ലെന്നാണ് ഐസിസിയുടെ ഇൻക്വയറി റിപ്പോർട്ടിൽ പറയുന്നത്.
അതേസമയം, സിദ്ധാർത്ഥിനെ ആക്രമിച്ച 19 വിദ്യാര്‍ഥികള്‍ക്ക് 3 വര്‍ഷത്തെ പഠന വിലക്ക് ഏര്‍പ്പെടുത്തി. പൂക്കോട് വെറ്ററിനറി കോളജ് ആന്റി റാഗിങ് കമ്മിറ്റിയുടെതാണ് തീരുമാനം. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളില്‍ ഇവര്‍ക്ക് പഠനം സാധ്യമാകില്ല. സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ഒരു പ്രതി കൂടി കീഴടങ്ങി. മലപ്പുറം സ്വദേശി അമീന്‍ അക്ബര്‍ അലിയാണ് കീഴടങ്ങിയത്.