/sathyam/media/media_files/ZEWAqw9RlwNLA7c7h9IR.webp)
തിരുവനന്തപുരം: പീഡനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി. 19 മുതൽ അടുത്തമാസം 18 വരെ യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 2016ൽ മസ്ക്കറ്റ് ഹോട്ടലിൽ വെച്ച് സിദ്ദിഖ് പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. നടിയുടെ മൊഴി രേഖപ്പെടുത്തിയ പ്രത്യേക അന്വേഷണ സഘം കോടതി വഴി രഹസ്യമൊഴിയെടുത്തിരുന്നു.
സിനിമയുടെ പ്രിവ്യൂവിന് വന്നപ്പോഴാണ് സിദ്ദിഖിനെ കണ്ടെതെന്നും ഇതിനുശേഷം സിനിമ ചർച്ചയ്ക്കായി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നുമാണ് പരാതി. തുടർന്ന് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.