ലൈംഗികാതിക്രമം: സിദ്ദിഖിനെതിരെ പൊലീസിൽ പീഡന പരാതി നൽകി നടി, പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും

നടിക്കെതിരെ സിദ്ദിഖ് പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നുമാണ് സിദ്ദിഖിന്റെ വിശദീകരണം

New Update
siddique 1

തിരുവനന്തപുരം: നടൻ സിദ്ദിഖ്  ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച്‌ നടി പൊലീസിൽ പരാതി നൽകി. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ ആരോപണത്തെ തുടർന്ന് സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചിരുന്നു.

Advertisment

തുടർന്ന് നടിക്കെതിരെ സിദ്ദിഖ് പരാതിയുമായി രം​ഗത്തെത്തിയിരുന്നു. ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നുമാണ് സിദ്ദിഖിന്റെ വിശദീകരണം.

Advertisment