ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്, അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദിഖ് സുപ്രീം കോടതിയില്‍

എട്ടു വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സിദ്ദിഖ് പറയുന്നു.

New Update
siddique

ഡല്‍ഹി: ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയതെന്ന് നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍.

Advertisment

അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്നും സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു.  

മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.  ബലാത്സംഗ കേസില്‍ പ്രതിയാക്കപ്പെട്ട സിദ്ദിഖ് നിലവില്‍ ഒളിവില്‍ കഴിയുകയാണ്.

എട്ടു വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സിദ്ദിഖ് പറയുന്നു.

ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കം ഉള്ള വാദങ്ങള്‍ ആണ് സിദ്ദിഖ് ഉയര്‍ത്തുന്നത്. 

Advertisment