ഡല്‍ഹി: ബലാത്സംഗ പരാതിയില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ നടന്‍ സിദ്ദിഖിനെ പിടികൂടാത്തത് പൊലീസിന്റെ കഴിവുകേടല്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി.
പൊലീസ് സിദ്ദിഖിന് ഒരു ഒത്താശയും ചെയ്തു നല്‍കിയിട്ടില്ല. പൊലീസിന്റെ മികച്ച പ്രവര്‍ത്തനം കൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതെന്നും സതീദേവി പറഞ്ഞു.
കേസില്‍ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളി അഞ്ചാം ദിവസവും പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
സിദ്ദിഖ് ഒളിവില്‍ കഴിയുന്നതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് സതീദേവിയുടെ പ്രതികരണം.