തിരുവനന്തപുരം: തനിക്കെതിരെയുള്ള യുവനടിയുടെ പീഡന പരാതിയുടെ പകർപ്പും എഫ്ഐആർ പകർപ്പും ആവശ്യപ്പെട്ട് നടന്‍ സിദ്ദിഖ് കോടതിയെ സമീപിച്ചു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സിദ്ദിഖ് അപേക്ഷ സമർപ്പിച്ചത്.
അതേസമയം, കേസില്‍ സിദ്ദിഖിന് കുരുക്ക് മുറുകുകയാണ്. യുവനടി നൽകിയ പരാതിയുടെ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചു. പരാതിക്കാരി പറഞ്ഞ ദിവസം സിദ്ദിഖ് മാസ്ക്കറ്റ് ഹോട്ടലിൽ താമസിച്ചിരുന്നതിന്‍റെ തെളിവായി ഹോട്ടലിലെ രജിസ്റ്റര്‍ പൊലീസിന് ലഭിച്ചു.