New Update
/sathyam/media/media_files/igsbqC5zzFxkFe0SU3p9.jpg)
വയനാട്: സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവിധ സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂക്കോട് വെറ്ററിനറി കോളജ് അടച്ചു. പരീക്ഷകളും മാറ്റിവച്ചു. ഓൺലൈൻ ക്ലാസിനു തടസ്സമില്ല. ഈ മാസം 5 മുതൽ 10 വരെ റഗുലർ ക്ലാസ് ഉണ്ടാകില്ലെന്നാണ് അക്കാദമിക് ഡയറക്ടർ ഇറക്കിയ ഉത്തരവ്.
Advertisment
അതേസമയം, സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍ക്കെതിരേ ക്രിമിനിൽ ഗൂഢാലോചന കുറ്റം കൂടി ചേർത്തു. മർദനത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നതായും പൊലീസ് വ്യക്തമാക്കി.