/sathyam/media/media_files/ta04N5WuQC4Hwn1mYqz8.jpg)
ക​ൽ​പ്പ​റ്റ: സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡീ​ൻ ഡോ.​എം.​കെ.​നാ​രാ​യ​ണ​ന് താ​ഴ്ത്ത​ലോ​ടു​കൂ​ടി​യ സ്ഥ​ലം​മാ​റ്റം. ഡീ​ൻ പ​ദ​വി​യി​ൽ നി​ന്ന് ഡോ.​എം.​കെ.​നാ​രാ​യ​ണ​നെ ത​രം​താ​ഴ്ത്തി പ്രൊ​ഫ​സ​റാ​യി സ്ഥ​ലം മാ​റ്റി നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​നം.
അ​സി​സ്റ്റ​ന്‍റ് വാ​ർ​ഡ​ൻ കാ​ന്ത​നാ​ഥ​നെ​യും സ്ഥ​ലം മാ​റ്റി. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​മോ​ഷ​നും ത​ട​യും. ബോ​ർ​ഡ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​രു​വ​രു​ടെ​യും വാ​ദം കേ​ട്ട ശേ​ഷ​മാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
എം.​കെ.നാ​രാ​യ​ണ​നെ മ​ണ്ണു​ത്തി വെ​റ്റ​റി​ന​റി കോ​ള​ജി​ലേ​ക്കും കാ​ന്ത​നാ​ഥ​നെ തി​രു​വാ​ഴാം​കു​ന്ന് പൗ​ൾ​ട്രി കോ​ള​ജി​ലേ​ക്കു​മാ​ണ് സ്ഥ​ലം മാ​റ്റു​ന്ന​ത്. നാ​രാ​യ​ണ​നെ ത​രം താ​ഴ്ത്താ​നും മൂ​ന്നു​വ​ർ​ഷ​ത്തേ​ക്ക് ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​ക​ൾ ന​ല്‍​കേ​ണ്ടെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
2024 ഫെ​ബ്രു​വ​രി 18 നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സി​ദ്ധാ​ർ​ഥ​നെ പൂ​ക്കോ​ട് വെ​റ്ററി​ന​റി കോ​ള​ജി​ലെ ഹോ​സ്റ്റ​ലി​ലെ ശു​ചി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.