New Update
/sathyam/media/media_files/2026/01/02/siddharth-prabhu-2026-01-02-20-36-54.jpg)
കോട്ടയം: മദ്യ ലഹരിയിൽ സീരിയൽ താരം സിദ്ധാർഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി.
Advertisment
മനപൂർവമല്ലാത്ത നരഹത്യ കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്ട്രർ ചെയ്തു. ചിങ്ങവനം പൊലീസാണ് കേസ് എടുത്തത്. കോടതിയിൽ കേസ് തെളിഞ്ഞാൽ 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
അതേസമയം മരിച്ച തമിഴ്നാട് സ്വദേശി തങ്കരാജിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ലോട്ടറി തൊഴിലാളിയായ തങ്കരാജ് ഇന്നലെ വൈകീട്ടാണ് മരിച്ചത്.
കഴിഞ്ഞ 24 ന് വൈകീട്ടായിരുന്നു അപകടം. നടൻ ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം തങ്കരാജിനെ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ചിങ്ങവനം പൊലീസ് കേസെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us