രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ശരീരത്തില്‍ വിവിധ ലക്ഷണങ്ങൾ ഉണ്ടാക്കാം. ഈ ലക്ഷണങ്ങളിൽ ചിലത് സാധാരണമാണെങ്കിലും, പുരുഷന്മാരിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട് പല അസാധാരണമായ സൂചകളും ഉണ്ടാകാം. അടിക്കടിയുള്ള അണുബാധയാണ് ഒരു പ്രധാന ലക്ഷണം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.
ഇത് പുരുഷന്മാരില്‍ യീസ്റ്റ് അണുബാധ, മൂത്രനാളി അണുബാധ, ചർമ്മ അണുബാധകൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. മങ്ങിയ കാഴ്ചയാണ് മറ്റൊരു പ്രധാന ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് കാഴ്ചയിൽ മാറ്റങ്ങൾ വരുത്തുകയും കാഴ്ച മങ്ങുകയോ വികലമാകുകയോ ചെയ്യും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ ചിലരില്‍ ദഹന പ്രശ്നങ്ങളും ഉണ്ടാകും. നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയവ ഉണ്ടാകും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ചര്‍മ്മം വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലവും ചര്‍മ്മം വരണ്ടതാകാം. അടിക്കടി മൂത്രമൊഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്. മൂഡ് മാറുക, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ചിലരില്‍ ഇതുമൂലമുണ്ടാകാം.
അമിത ദാഹവും വിശപ്പും, ക്ഷീണവും ബലഹീനതയും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. അകാരണമായി ശരീരഭാരം കുറയുന്നതും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്‍റെ ലക്ഷണമാണ്. മുറിവുകൾ സാവധാനത്തിൽ ഉണങ്ങുന്നതും ഒരു സൂചനയാണ്. കൈകാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം.