/sathyam/media/media_files/2025/12/10/silverline-project-2025-12-10-18-31-00.jpg)
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍വേ (സില്‍വര്‍ലൈന്‍) നടപ്പാകില്ലെന്ന് ഏറെക്കുറേ ഉറപ്പായി. കെ-റെയില്‍ പദ്ധതിക്കു ബഥല്‍ സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരുമോ ? കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ട മുഖ്യമ്രന്തി പറഞ്ഞത്.
കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ടു കാര്യമില്ലെന്നാണ് തോന്നുന്നത്. അതിനര്‍ഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ വികസനത്തിന് അങ്ങേയറ്റം സഹായകമായ ഒന്നായിരുന്നു കെ-റെയില്‍.
ഇതിനുവേണ്ട കേന്ദ്രാനുമതി വേഗം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, കിട്ടിയില്ല. രാഷ്ട്രീയ നിലപാടുകള്‍ കാരണമാണ് അനുമതി ലഭിക്കാതിരുന്നത് അദ്ദേഹം പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ ബദല്‍ സംവിധാനം മുന്നിക്കണ്ടാണ് ഇത്തരത്തില്‍ ഒരു നയം മാറ്റം നടത്തുന്നതെന്ന അഭ്യൂഹം ശക്തമാണ്. നിമയസഭാ തെരഞ്ഞെടുപ്പിന് മുന്‍പു അത്തരം ഒരു പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.
/filters:format(webp)/sathyam/media/media_files/2025/03/21/KuhNzHjEAaQDa9Udgrjl.jpg)
ജനകീയ പ്രതിഷേധങ്ങളും സാങ്കേതിക തടസങ്ങളുമാണു പദ്ധതിക്കു തിരിച്ചടിയാത്. കഴിഞ്ഞവര്‍ഷം മുഖ്യമന്ത്രിയും റെയില്‍വേമന്ത്രിയും നടത്തിയ ചര്‍ച്ചകളിലും സര്‍ക്കാരിന് പ്രതീക്ഷയുണ്ടായിരുന്നു.
ഇ. ശ്രീധരന്‍ സമാന്തരപാതയ്ക്കുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും ഈ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍, ഡി.പി.ആര്‍ തള്ളിയതായും റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിനല്‍കാന്‍ നിര്‍ദേശിച്ചതായും കഴിഞ്ഞയാഴ്ചയും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു.
സ്റ്റാന്‍ഡേര്‍ഡ് ഗേജിലാണു സില്‍വര്‍ലൈന്‍. ബ്രോഡ് ഗേജിലാണു സാധാരണ റെയില്‍പ്പാളം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണു തടസം.
/filters:format(webp)/sathyam/media/media_files/RYMDisNOwtplWeP7I8bH.jpg)
കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചനനടത്തി സില്‍വര്‍ലൈന്‍ നടപ്പാക്കാനുള്ള ശ്രമം തുടരുമെന്നു കഴിഞ്ഞ രണ്ടു ബജറ്റ് പ്രസംഗങ്ങളിലും മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു.
സില്‍വല്‍ലൈനിന്റെ നടത്തിപ്പു ചുമതലയുള്ള കെ-റെയില്‍ ഡിവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ആദ്യം സമര്‍പ്പിച്ച ഡി.പി.ആര്‍ കേന്ദ്രം അംഗീകരിക്കാനിടയില്ലെന്നുവന്നതോടെ, ഇ. ശ്രീധരന്‍ മുന്‍കൈയെടുത്ത് സമാന്തരപാതയ്ക്കുള്ള പദ്ധതി റിപ്പോര്‍ട്ടും സര്‍ക്കാരിനു തയ്യാറാക്കി നല്‍കിയിരുന്നു.
പക്ഷേ, ഈ പരിശ്രമങ്ങളെല്ലാം പാളി പ്രതീക്ഷയറ്റുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഡിപിആര്‍ തള്ളിയതായും റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിനല്‍കാന്‍ നിര്‍ദേശിച്ചതായും കഴിഞ്ഞയാഴ്ചയും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു.
/filters:format(webp)/sathyam/media/media_files/zPktJPXiE9KPx8NsYhLd.jpg)
2020 ഏപ്രില്‍ 15-നാണ് 63,941 കോടി പദ്ധതിച്ചെലവ് കണക്കാക്കിയുള്ള സില്‍വര്‍ലൈന്‍ പാതയുടെ ഡിപിആര്‍ കെ-റെയില്‍ ബോര്‍ഡ് അംഗീകരിച്ചത്. ജൂണില്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചു.
തിരുവനന്തപുരംമുതല്‍ കാസര്‍കോടുവരെ 530 കിലോമീറ്റര്‍ പാതയില്‍ 3.54 മണിക്കൂറില്‍ യാത്ര സാധ്യമാക്കലായിരുന്നു ലക്ഷ്യം. 1605 കോടിയുടെ വാര്‍ഷികവരുമാനവും ലക്ഷ്യമിട്ടു.
വൈകാതെ, സര്‍ക്കാര്‍ 121 ഹെക്ടര്‍ ഏറ്റെടുക്കാനുള്ള നടപടികളിലേക്കു പ്രവേശിച്ചു. 11 ജില്ലകളില്‍ പ്രത്യേകം ഓഫീസുകള്‍ തുറന്നു. പലയിടത്തുമായി 6744 കുറ്റികള്‍ സ്ഥാപിച്ചു.
എന്നാല്‍, കേന്ദ്രാനുമതി ലഭിക്കാതെയും സാമൂഹികാഘാത പഠനം നടത്താതെയും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്കു കടന്നതോടെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.
പോലീസും സമരക്കാരും തമ്മിലുള്ള ഏറ്റുമുട്ടലും ശക്തമായി. തുടര്‍ന്ന്, 2022 നവംബര്‍ അവസാനത്തോടെ സില്‍വര്‍ലൈനില്‍നിന്നു തത്കാലം പിന്മാറാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചു.
ഇതിനിടെ, 2023-ല്‍ കേരളവും കര്‍ണാടകവും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ നടന്നത് പ്രതീക്ഷയേകി. പാരിസ്ഥിതിക-സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് 2024 നവംബറില്‍ റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടതും സില്‍വര്‍ലൈന്‍ അസ്തമിച്ചിട്ടില്ലെന്നതിന്റെ ലക്ഷണമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us