/sathyam/media/media_files/2026/01/12/untitled-2026-01-12-10-13-00.jpg)
ഗുരുവായൂർ: വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി പൗരാവകാശങ്ങൾ ഇല്ലാതാക്കാനുള്ള നീക്കങ്ങൾക്കെതിരെ ജനകീയ പ്രതിരോധവുമായി മുസ്ലിം ലീഗ്. ഇതിന്റെ ഭാഗമായി ഗുരുവായൂർ നിയോജക മണ്ഡലത്തിൽ പ്രത്യേക 'SIR' (Systematic Intervention for Registration) പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി.
സംഘപരിവാർ അജണ്ടകൾക്ക് സാധാരണക്കാരായ ജനങ്ങളെ വിട്ടുകൊടുക്കില്ലെന്നും, അർഹരായ മുഴുവൻ ആളുകളെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി പൗരാവകാശങ്ങൾ സംരക്ഷിക്കുമെന്നും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു.
മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബൂത്ത് ലെവൽ ഏജന്റുമാർക്കായാണ് (BLA) പരിശീലന ക്യാമ്പ് ൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റികളെയും കേന്ദ്രീകരിച്ച് രണ്ട് മേഖലകളിലായാണ് ക്യാമ്പുകൾ നടന്നത്.
പരിശീലന ക്യാമ്പുകൾ:
* തെക്കൻ മേഖല: കടപ്പുറം, ഒരുമനയൂർ, എങ്ങണ്ടിയൂർ പഞ്ചായത്തുകളിലെയും ചാവക്കാട്, ഗുരുവായൂർ മുൻസിപ്പാലിറ്റികളിലെയും പ്രവർത്തകർക്കായി ഒരുമനയൂർ പഞ്ചായത്ത് ഹാളിൽ ക്യാമ്പ് നടന്നു.
* വടക്കൻ മേഖല: വടക്കേക്കാട്, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളിലെ പ്രവർത്തകർക്കായി അകലാട് അൽ സാക്കി ഓഡിറ്റോറിയത്തിൽ പരിശീലനം സംഘടിപ്പിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിയോഗിച്ച വിദഗ്ദ്ധ ടീമിലെ അംഗം നൗഷാദ് പുതുപ്പറമ്പ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കണ്ടെത്തുക, പുതിയ വോട്ടർമാരെ ചേർക്കുക, പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങളിൽ പ്രവർത്തകർക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
സാധാരണക്കാരായ മനുഷ്യരോടൊപ്പം നിന്ന് പൗരാവകാശ പോരാട്ടങ്ങളിൽ മുസ്ലിം ലീഗ് മുൻപന്തിയിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us