കേരളത്തിലെ എസ്‌ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരണം വൈകാൻ സാധ്യത. കരട് പട്ടികയിൽ പേ​രി​ല്ലാ​ത്ത​വ​ര്‍​ക്ക് പരാതി നൽകാനുള്ള സമയം രണ്ടാഴ്ച കൂടി നീട്ടണമെന്ന് സുപ്രീംകോടതി നിർദേശം

New Update
voters list

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ എ​സ്ഐ​ആ​റി​ന് ശേ​ഷ​മു​ള്ള അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് വൈ​കി​യേ​ക്കും. എ​സ്ഐ​ആ​ര്‍ ക​ര​ട് പ​ട്ടി​ക​യി​ല്‍ പേ​രി​ല്ലാ​ത്ത​വ​ര്‍​ക്ക് പ​രാ​തി ഉ​ന്ന​യി​ക്കാ​നു​ള്ള സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Advertisment

ഈ ​മാ​സം 22 വ​രെ​യാ​യി​രു​ന്നു ഇ​തി​നു​ള്ള സ​മ​യ​പ​രി​ധി. പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​യ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​രാ​തി ഉ​ന്ന​യി​ച്ച​തോ​ടെ​യാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം. ഒ​ന്നോ ര​ണ്ടോ ആ​ഴ്ച കൂ​ടി നീ​ട്ടു​ന്ന​ത് പ​രി​ഗ​ണി​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്.

ഫെ​ബ്രു​വ​രി 21ന് ​അ​ന്തി​മ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. പ​രാ​തി കേ​ള്‍​ക്കാ​നു​ള്ള സ​മ​യം നീ​ട്ടി​യാ​ല്‍ അ​ന്തി​മ പ​ട്ടി​ക വ​രു​ന്ന​തും വൈ​കി​യേ​ക്കും.

Advertisment