എസ്ഐആര്‍ നിര്‍ത്തിവെക്കണം'. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ.എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവെക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

New Update
highcourt

കൊച്ചി: എസ്ഐആറിനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എസ്ഐആർ നിർത്തിവെക്കണമെന്നാണ് ആവശ്യം. എസ്ഐആർ, തദ്ദേശ തെരഞ്ഞെടുപ്പ് എന്നിവ ഒരേസമയം നടത്തുന്നത് സംസ്ഥാന ഭരണകൂടത്തെ കടുത്ത സമ്മർദത്തിലാക്കുന്നുവെന്ന് ഹരജിയിൽ പറയുന്നു.

Advertisment

രണ്ട് നടപടിക്രമങ്ങൾക്കും അത്യാവശ്യമായ പരിശീലനം ലഭിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ലഭ്യത കുറവാണ്. ഡിസംബർ 20നകം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്തമുണ്ട് . എന്നാൽ എസ്ഐആർ ഒരേസമയം നടത്തേണ്ട അടിയന്തര ആവശ്യം ഇപ്പോഴില്ല

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ എസ്ഐആർ മാറ്റിവെക്കാൻ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുന്നതുവരെ എസ്ഐആർ പ്രക്രിയ സ്റ്റേ ചെയ്യാൻ ആവശ്യമായ നിർദ്ദേശങ്ങൾ കോടതി പുറപ്പെടുവിക്കണം ഡിസംബർ 20നകം തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയാക്കി 21നകം പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യണം.

Advertisment