എസ്ഐആർ: ജനകീയ പ്രതിഷേധം സംഘടിപ്പിക്കും

New Update
welfare party

മലപ്പുറം: പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിന്റെ പേരിൽ രാജ്യനിവാസികളുടെ പൗരത്വത്തെതന്നെ ചോദ്യം ചെയ്യുന്ന വിധം നടത്തിക്കൊണ്ടിരിക്കുന്ന ഗൂഢനീക്കങ്ങളെ ജനകീയമായി ചെറുത്തുതോൽപ്പിക്കാൻ വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.

Advertisment


 വോട്ടർ പട്ടിക പരിഷ്കരണം നടത്തേണ്ടതാണെങ്കിലും അതിന്റെ മറവിൽ രാജ്യത്ത്‌ പതിറ്റാണ്ടുകളായി വസിച്ചുവരുന്നവരെ  പ്രയാസപ്പെടുത്തി അവരുടെ പൗരത്വത്തെ തന്നെ ചോദ്യം ചെയ്യപ്പെടും വിധമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങൾ ദുരുപതിഷ്ഠിതമാണ്. രാജ്യത്തിന്റെ ജനാധിപത്യ ഘടനയെ തന്നെ അറുത്തുമാറ്റുന്ന സമീപനങ്ങൾക്കെതിരെ നവംബർ 5 മുതൽ 10 വരെയുള്ള കാലയളവിൽ വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ പ്രാദേശിക തലങ്ങളിൽ ജനകീയ പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിക്കും.


 പ്രതിഷേധ സംഗമങ്ങൾ, സായാഹ്ന ധർണകൾ, പ്രകടനങ്ങൾ എന്നിവ സംഘടിപ്പിച്ച് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള മുന്നേറ്റമായി പ്രതിഷേധം മാറുമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.
 പ്രസിഡണ്ട് ഷഫീർ ഷാ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, സിസി ജാഫർ മാസ്റ്റർ, ഇബ്രാഹിംകുട്ടി മംഗലം, ശാക്കിർ മോങ്ങം, നസീറ ബാനു, സുഭദ്ര വണ്ടൂര് തുടങ്ങിയവർ സംസാരിച്ചു.

Advertisment