/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ന്യൂഡൽഹി: കേരളത്തിൽ എസ്ഐആർ തുടരാമെന്ന് സുപ്രിംകോടതി. സമയപരിധി നീട്ടാൻ അപേക്ഷ സമർപ്പിക്കാൻ കേരളത്തോട് കോടതി നിർദേശിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് പരി​ഗണിച്ച് ഉചിതമായ തീരുമാനമെടുക്കണം. ഇക്കാര്യത്തിൽ കമ്മീഷൻ മറ്റന്നാൾ തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
വിഷയങ്ങൾ ചൂണ്ടിക്കാട്ടി അപേക്ഷ നൽകാനാണ് കോടതി കേരളത്തിന് നിർദേശം നൽകിയത്. ഫോമിന്റെ അവസാന തീയതി ഒരാഴ്ചയോ അതിൽ കൂടുതലോ നീട്ടാനാണ് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകേണ്ടത്.
ഹരജിക്കാരുടെ ആവശ്യത്തിൽ ന്യായമുണ്ടെന്ന് കരുതുന്നുവെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.
എസ്ഐആർ നിർത്തിവയ്ക്കേണ്ട സാഹചര്യം കേരളത്തിൽ ഇല്ലെന്ന് സംസ്ഥാന- കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുകൾ കോടതിയെ അറിയിച്ചതോടെയാണ് നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചത്.
ഒരു ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും അവരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും കമ്മീഷനോട് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us