/sathyam/media/media_files/2025/09/12/sivankutty-2025-09-12-00-51-33.png)
തിരുവനന്തപുരം:ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഇന്ന് (ഡിസംബർ 15) തുടങ്ങി 23 ന് അവസാനിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
ഹയർ സെക്കണ്ടറി അർധ വാർഷികപരീക്ഷ ഇന്ന് (ഡിസംബർ 15) തുടങ്ങി ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 6 ന് അവസാനിക്കും. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും.
2027 ൽ എസ്എസ്എൽസി പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കണ്ടറി രണ്ടാം വർഷ ബ്രെയിലി പാഠപുസ്തങ്ങൾ വിതരണം പൂർത്തിയായി.
ക്രിസ്തുമസ് അവധി പന്ത്രണ്ട് ദിവസമാണ് ഈ വർഷം നൽകിയിരിക്കുന്നത്. സാധാരണയായി ഒമ്പത് ദിവസമാണ് നൽകി വന്നിരുന്നത്. ഒന്നു മുതൽ പത്ത് വരെയുള്ള രണ്ടാം വാള്യം അഞ്ഞൂറ്റി തൊണ്ണൂറ്റി മൂന്ന് ടൈറ്റിലുകളിലായി 6 കോടി പാഠപുസ്തകങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു.
സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിൽ അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുകയാണ്. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റി വെച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us