/sathyam/media/media_files/2025/12/16/v-sivankutty-2025-12-16-00-38-33.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം ഒരു മാസത്തിനകം പുറപ്പെടുവിക്കാൻ നിർദ്ദേശം നൽകിയതായി തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
ഏകദേശം 1.13 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ന്യായമായ വേതനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വേതന വർദ്ധനവുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്‌മെന്റുകൾ സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടിനെ മന്ത്രി വിമർശിച്ചു. മാനേജ്‌മെന്റുകളുടെ വാശിക്ക് മുന്നിൽ സർക്കാർ വിട്ടുകൊടുക്കില്ല. ചികിത്സാ രംഗത്ത് ഡോക്ടർമാരെപ്പോലെ തന്നെ പ്രധാനപ്പെട്ട പങ്കാണ് മറ്റ് ജീവനക്കാരും വഹിക്കുന്നത്.
അതിനാൽ സർക്കാർ നിശ്ചയിച്ച വേതനം നൽകാൻ ഉടമകൾ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയത്തിൽ കോടതി പുനർപരിശോധന നടത്തണമെന്നും തൊഴിലാളി ദ്രോഹ നടപടികളിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us