സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയും, ബാക്ക് ബെഞ്ചേഴ്‌സ് ഇല്ലാതാകും; മാറ്റങ്ങള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍

New Update
V SIVANKUTTY

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും ‘ബാക്ക് ബെഞ്ചേഴ്‌സ്’ ഇല്ലാത്ത ക്ലാസ് മുറികൾ നടപ്പാക്കാനും കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നൽകി.

Advertisment

വിദ്യാർത്ഥികളുടെ ആരോഗ്യം കണക്കിലെടുത്ത് ബാഗ് ഭാരം ശാസ്ത്രീയമായി കുറയ്ക്കും. ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം വരുത്തി എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ഉറപ്പാക്കുകയാണ് ലക്ഷ്യം. 

കരട് റിപ്പോർട്ട് പൊതുജനാഭിപ്രായത്തിനായി എസിഇആർടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ജനുവരി 20 വരെ അഭിപ്രായങ്ങൾ അറിയിക്കാം.

Advertisment