New Update
/sathyam/media/media_files/2025/12/16/v-sivankutty-2025-12-16-00-38-33.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണ തസ്തികകളിലേക്കുള്ള നിയമന നടപടികൾ അന്തിമഘട്ടത്തിലാണെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2026 ജനുവരി 23-ന് തന്നെ ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.
Advertisment
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസ് വേഗത്തിൽ പരിഗണിച്ച് സർക്കാരിന് അനുകൂലമായ വിധി ലഭ്യമാക്കാൻ അഡ്വക്കേറ്റ് ജനറലിന് നിർദേശം നൽകിയിട്ടുണ്ട്.
കോടതി അനുകൂലമായി വിധി പറയുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുവെന്നും, സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന–ജില്ലാ തലങ്ങളിൽ രൂപീകരിച്ച സമിതികൾ നിയമന നടപടികൾ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും മന്ത്രി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us