സ്കൂളുകളിൽനിന്ന്​ രാത്രി വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ല. സാമ്പത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയിൽ നിന്ന് ഒഴിവാക്കരുത്. എല്ലാവരേയും ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ ടൂർ വേണ്ട. പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും അവസരം നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി

New Update
v sivankutty images(118)

തിരുവനന്തപുരം: സ്കൂൾ കുട്ടികളുമായി രാത്രിയിൽ വിനോദയാത്ര പുറപ്പെടുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. കഴി‌ഞ്ഞ ദിവസം തലസ്ഥാനത്തെ ഒരു സ്കൂളിൽനിന്ന് വിനോദയാത്ര പുറപ്പെട്ടത് രാത്രി പത്തിനാണ്. രാത്രിയാത്ര പാടില്ലെന്ന് മുമ്പ്​ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

Advertisment

സാമ്പത്തികശേഷിയില്ലാത്ത കുട്ടികളെ വിനോദയാത്രയിൽ നിന്ന് ഒഴിവാക്കുന്നതും അനുവദിക്കാനാവില്ല. പാവപ്പെട്ട കുട്ടികളെ ഉൾപ്പെടുത്താൻ സ്കൂളുകൾ പ്രത്യേകം സംവിധാനമൊരുക്കണം. 

പണമില്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്ക് പോലും അവസരം നിഷേധിക്കപ്പെടുന്നത് അനീതിയാണ്. എല്ലാവരേയും ഉൾപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ വിനോദയാത്ര വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisment