New Update
/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും വ്യാജമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Advertisment
ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്.
ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു