‘കുമ്പിടിയാ.. കുമ്പിടി !’, തൃശൂരിലെ വോട്ട് കൊള്ളയിൽ സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി ശിവൻകുട്ടി

New Update
suresh-gopi.1.2981164

തിരുവനന്തപുരം: തൃശൂരിലെ വോട്ട് കൊള്ളയുടെ കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി. ശിവൻകുട്ടി. 

Advertisment

“പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂർ, കൊല്ലം കുമ്പിടിയാ കുമ്പിടി…!!!” - മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

മന്ത്രിയുടെ ഈ പോസ്റ്റിന് താഴെ നിരവധി ആളുകൾ സുരേഷ് ഗോപിയെ ട്രോളി കമന്റുകളുമായി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ മുഴുവൻ സുരേഷ് ഗോപിയെ ട്രോളിക്കുന്ന പോസ്റ്റുകളാണ് നിറയുന്നത്.

ഇന്നലെ എം. എം. മണിയും സുരേഷ് ഗോപിയെ ട്രോളിയിരുന്നു. തൃശൂർ ഞാനിങ്ങെടുക്കുവാ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നു എന്നായിരുന്നു എം. എം. മണിയുടെ പോസ്റ്റ്. അതിനും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

Advertisment