കോൺഗ്രസ് നേതാക്കൾക്ക് ബിജെപി നേതാക്കളെക്കാൾ കൂടുതൽ ഗവർണർ ഭക്തി: മന്ത്രി വി ശിവൻകുട്ടി

New Update
sivan

കൊല്ലം: കോൺഗ്രസ് നേതാക്കൾക്ക് ബിജെപി നേതാക്കളെക്കാൾ ഗവർണർ ഭക്തി കൂടുതലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

Advertisment

പത്തനാപുരത്ത് നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൻ്റെ ഒരു ആവശ്യം പോലും പാർലമെൻറിൽ ഉന്നയിക്കാത്ത ശശി തരൂർ ഇപ്പോൾ ഗവർണറുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണെന്ന് എല്ലാവർക്കും അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാധാരണ ഒരു ഗവർണറും പറയാത്ത അപകീർത്തിപരമായ വാക്കുകളാണ് കേരള ഗവർണർ പറയുന്നത്. ഗവർണർ ജനങ്ങളെയും കേരളത്തിലെ ഭരണസംവിധാനത്തെയും വെല്ലുവിളിക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണം ഉന്നയിക്കുകയാണ്. ഇതുപോലുള്ള ഗവർണർ ഇന്ത്യയിൽ ഒരു സംസ്ഥാനത്തുമില്ല. ഭരണഘടനാ വിദഗ്ധർ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisment