കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയിൽ കെ.എസ്.യു നേതാവ് ഉൾപ്പടെ ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ചെന്ന പരാതിയിൽ കെ.എസ്.യു നേതാവ് ഉൾപ്പടെ ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ

New Update
blind teacher maharajas

കൊച്ചി: കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാർത്ഥികൾ അപമാനിച്ചെന്ന പരാതിയിൽ മഹാരാജാസ് കോളജ് കെ.എസ്. യു യൂണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ ഉൾപ്പെടെ ആറ് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. അധ്യാപകനായ ഡോ. സി. യു. പ്രിയേഷിന്റെയടക്കമുള്ള പരാതിയിലാണ് നടപടി.

Advertisment

അതേസമയം അധ്യാപകനെ അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ഫാസിൽ വിശദീകരിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു പ്രവർത്തി അങ്ങനെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് അധ്യാപകൻ ഡോക്ടർ പ്രിയേഷ് പറഞ്ഞു.

മൂന്നാം വർഷ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫാസിൽ, നന്ദന സാഗർ, രാകേഷ്, പ്രിയത, ആദിത്യ, ഫാത്തിമ എന്നീ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. സംഭവം അന്വേഷിക്കാൻ ആഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു. ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ഇതിനിടെ പ്രശ്നം രാഷ്ട്രീയവൽകരിക്കരുതെന്നും ക്യാപസിനുള്ളിൽതന്നെ പരിഹാരം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും അധ്യാപകനായ ഡോ.സി.യു.പ്രിയേഷ് പ്രതികരിച്ചു.

മുഹമ്മദ് ഫാസിലിനെ സസ്പെൻഡ് ചെയ്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് കെ.എസ്‌.യു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കഴിഞ്ഞ ദിവസമാണ് ബി.എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ  വിദ്യാര്‍ഥികള്‍ കളിയാക്കുന്ന തരത്തിലുള്ള വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ksu maharajas college
Advertisment