Advertisment

സ്കിൻ കെയര്‍ റുട്ടീൻ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

സ്കിൻ കെയര്‍ റുട്ടീൻ ഓരോരുത്തരും ചെയ്യുന്നതും വ്യത്യസ്തമായിരിക്കും. ചര്‍മ്മത്തിന്‍റെ സ്വാഭാവം, വ്യക്തികളുടെ അഭിരുചി, മറ്റ് ആരോഗ്യാവസ്ഥകള്‍, സമയം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്കിൻ കെയര്‍ റുട്ടീൻ തെരഞ്ഞെടുക്കപ്പെടുന്നത്.

New Update
kjhiuygyuhj

യുവാക്കള്‍ മാത്രമല്ല പ്രായമയവരും ഇന്ന് കാര്യമായിത്തന്നെ സ്കിൻ കെയറിന് പ്രാധാന്യം നല്‍കുന്നുണ്ട്. രാവിലെ നമ്മള്‍ ഉണരുന്നത് മുതല്‍ രാത്രി കിടക്കും വരെ എന്തെല്ലാം കാര്യങ്ങള്‍ ചര്‍മ്മ പരിപാലനത്തിനായി ചെയ്യാം എന്നതാണ് സ്കിൻ കെയര്‍ റുട്ടീൻ എന്ന് പറയാം. 

Advertisment

സ്കിൻ കെയര്‍ റുട്ടീൻ ഓരോരുത്തരും ചെയ്യുന്നതും വ്യത്യസ്തമായിരിക്കും. ചര്‍മ്മത്തിന്‍റെ സ്വാഭാവം, വ്യക്തികളുടെ അഭിരുചി, മറ്റ് ആരോഗ്യാവസ്ഥകള്‍, സമയം എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സ്കിൻ കെയര്‍ റുട്ടീൻ തെരഞ്ഞെടുക്കപ്പെടുന്നത്. 

മുഖത്തും മറ്റും നശിച്ചുപോയ കോശങ്ങള്‍ അടിഞ്ഞുകൂടിക്കിടക്കുകയും ചര്‍മ്മത്തിന് അഭംഗിയും അനാരോഗ്യകരവുമാകുന്നത് ഒഴിവാക്കാൻ ഇവയെ ഉരച്ച് കളയുന്നതാണ് സ്ക്രബ് എന്ന് ലളിതമായി പറയാം. സ്ക്രബ് ചെയ്യുന്നത് നല്ലതുതന്നെയാണ്. അത് സ്കിൻ കെയര്‍ റുട്ടീനിലെ ഒഴിച്ചുകൂടാൻ പറ്റാത്തൊരു ഘട്ടം തന്നെയാണ്.

സ്ക്രബ് ചെയ്യുന്നതിന് മുമ്പ് ആദ്യം മുഖം വെറുതെ വെള്ളമുപയോഗിച്ചൊന്ന് കഴുകണം. ഇത് ഉണങ്ങുന്നതിന് മുമ്പ് തന്നെ സ്ക്രബ് കയ്യിലെടുത്ത് മുഖത്ത് തേക്കണം. ശേഷം മുഖത്താകെ തേച്ച് പിടിപ്പിക്കുകയാണ് വേണ്ടത്.  ചെറുതായി പ്രഷര്‍ കൊടുത്ത് വേണം സ്ക്രബ് തേച്ച് പിടിപ്പിക്കാൻ. എന്നാല്‍ അമിതമായ ബലം പിടിക്കാനും പാടില്ല. വിരലറ്റങ്ങള്‍ കൊണ്ട് വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതാണ് നല്ലത്.

#skin care routine
Advertisment