/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പൂ​ങ്കു​ള​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ന്ന് മ​നു​ഷ്യ​ന്‍റെ ത​ല​യോ​ട്ടി​യും അ​സ്ഥി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി. ര​ണ്ട് ത​ല​യോ​ട്ടി​ക​ളും എ​ല്ലു​ക​ളു​മാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
പ​റ​മ്പ് നോ​ക്കി ന​ട​ത്തു​ന്ന​യാ​ൾ രാ​വി​ലെ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലു​ള്ള അ​സ്ഥി​ക​ളും ത​ല​യോ​ട്ടി​ക​ളും ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​യാ​ൾ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​രു ത​ല​യോ​ട്ടി​യി​ൽ വാ​സു എ​ന്ന് പേ​ന​കൊ​ണ്ട് എ​ഴു​തി​യി​ട്ടു​ള്ള​താ​യി ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us