ആ​ന​ച്ചാ​ലി​ലെ സ്കൈ ​ഡൈ​നിം​ഗി​ന് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി ക​ള​ക്ട​ർ. നടപടി സ്ഥാ​പ​ന​ത്തി​ന് റെ​സ്റ്റോ​റ​ന്‍റ് ലൈ​സ​ൻ​സി​ല്ലെന്നും സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി​യില്ലെന്നുമുള്ള കണ്ടെത്തലിന് പിന്നാലെ

New Update
sky dining

ഇ​ടു​ക്കി: ആ​ന​ച്ചാ​ലി​ലെ സ്കൈ ​ഡൈ​നിം​ഗി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. സ്ഥാ​പ​ന​ത്തി​ന് ജി​ല്ലാ ക​ള​ക്ട​ർ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സ്ഥാ​പ​ന​ത്തി​ന് റെ​സ്റ്റോ​റ​ന്‍റ് ലൈ​സ​ൻ​സി​ല്ല​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

Advertisment

ന​ട​ത്തി​പ്പു​കാ​രാ​യ ര​ണ്ടു പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. സ്കൈ ​ഡൈ​നിം​ഗി​ന് ആ​കെ​യു​ണ്ടാ​യി​രു​ന്ന​ത് കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ മാ​ത്രം അ​നു​മ​തി​യാ​ണ്. ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത എ​ല്ലാ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി.

സി​പ്പ് ലൈ​ൻ, ആ​കാ​ശ സൈ​ക്കി​ൾ തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ​ക്ക് ടൂ​റി​സം വ​കു​പ്പി​ന് പു​റ​മേ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷാ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​യ ശേ​ഷ​മേ അ​ന്തി​മാ​നു​മ​തി ന​ൽ​കൂ​വെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

Advertisment