മലപ്പുറം: കളിക്കുന്നതിനിടെ ചാണക കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം വാഴക്കാടാണ് സംഭവം. അസം സ്വദേശികളായ വിവിധ ഭാഷാ തൊഴിലാളികളുടെ മകൻ അൻമോല ആണ് കുഴിയിൽ വീണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരൻ വീഴുകയായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കുട്ടിയുടെ കരച്ചിൽകേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കുഴിയിൽ നിന്ന് പുറത്തെടുത്ത് എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. വാഴക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.