രണ്ടു വര്‍ഷത്തോളമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ഇഷ്ടമാണു സ്ഥാനാര്‍ഥി ആകാന്‍ കാരണമെന്നു മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകളും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സ്മിത ഉല്ലാസ്. സി.പി.എമ്മില്‍ നിന്നു സമ്മര്‍ദങ്ങള്‍ ഒന്നും തനിക്ക് ഉണ്ടായിട്ടില്ലെന്നും സ്മിത

വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ പരേതനായ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസ് ആണു പാമ്പാടിയില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നത്. പാമ്പാടി പഞ്ചായത്ത് 17-ാം വാര്‍ഡിലാണു സ്മിത മത്സരിക്കുക.

New Update
smitha ullas

കോട്ടയം: രണ്ടു വര്‍ഷത്തോളമായി കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള ഇഷ്ടമാണു സ്ഥാനാര്‍ഥി ആകാന്‍ കാരണമെന്നു മന്ത്രി വി.എന്‍. വാസവന്റെ സഹോദരന്റെ മകളും യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ സ്മിത ഉല്ലാസ്.

Advertisment

പിതാവ് കോണ്‍ഗ്രസ് അനുഭാവിയിരുന്നുവെന്നും സ്മിത പറയുന്നു. നാട്ടില്‍ മികച്ച രീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ട്. എല്ലാവര്‍ക്കും എന്നെ അറിയാവുന്നവരാണ്. ജയിക്കുമെന്ന വിശ്വാസമുണ്ട്. കുടുംബത്തില്‍ നിന്നോ സി.പി.എമ്മില്‍ നിന്നോ ഒന്നും സമ്മര്‍ദങ്ങള്‍ തനിക്ക് ഉണ്ടായിട്ടില്ലെന്നും സ്മിത പറയുന്നു.


വി.എന്‍. വാസവന്റെ ജ്യേഷ്ഠന്‍ പരേതനായ വി.എന്‍. സോമന്റെ മകളായ സ്മിത ഉല്ലാസ് ആണു പാമ്പാടിയില്‍ കോണ്‍ഗ്രസിനു വേണ്ടി മത്സരിക്കുന്നത്. പാമ്പാടി പഞ്ചായത്ത് 17-ാം വാര്‍ഡിലാണു സ്മിത മത്സരിക്കുക.

കൈപ്പത്തി ചിഹ്നത്തിലാണ് ഇവര്‍ ജനവിധി തേടുന്നത്. മുൻപ് പാമ്പാടി സര്‍വീസ് സഹകണ ബാങ്കിലേക്ക് കോണ്‍ഗ്രസ് പാനലില്‍ മത്സരിച്ചിരുന്നു.

Advertisment