തി​രു​വ​ന​ന്ത​പു​രത്ത് വീ​ടി​ന് മു​ന്നി​ൽ​വ​ച്ച് പാ​മ്പ് ക​ടി​യേ​റ്റു, മൂ​ന്നാം ക്ലാസ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

New Update
SNAKE BITE TVM

തി​രു​വ​ന​ന്ത​പു​രം: വീ​ടി​നു​മു​ന്നി​ൽ​വ​ച്ച്‌ പാ​മ്പ് ക​ടി​ച്ച് മൂ​ന്നാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. ജ​നാ​ർ​ദ​ന​പു​രം തൊ​ടി​യി​ൽ വീ​ട്ടി​ൽ അ​മ്പു വി​ശ്വ​നാ​ഥി​ന്‍റെ​യും അ​തി​ഥി സ​ത്യ​ന്‍റെ​യും മ​ക​ൻ ആ​ദി​നാ​ഥ് (എ​ട്ട്) ആ​ണ് മ​രി​ച്ച​ത്.

Advertisment

ജ​നാ​ർ​ദ​ന​പു​രം ഗ​വ. എം​വി​എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ മു​ൻ​ഭാ​ഗ​ത്തെ പ​ടി​യി​ൽ​ക്കി​ട​ന്ന പാ​മ്പി​നെ അ​റി​യാ​തെ ആ​ദി​നാ​ഥ് ച​വി​ട്ടു​ക​യും തു​ട​ർ​ന്ന് ക​ടി​യേ​ൽ​ക്കു​ക​യു​മാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും സ​മീ​പ​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​ക​വേ യാ​ത്രാ മ​ധ്യേ മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Advertisment