സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ എസ്എൻഡിപിയും എൻഎസ് എസും . സുകുമാരൻ നായരുമായി ഉടൻ കൂടിക്കാഴ്ചയ്ക്ക്

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​കും എ​ൻ​എ​സ്‌​എ​സു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​ക​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​റി​യി​ച്ചു

New Update
sndp-nss

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്‌​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രു​മാ​യി ഉ​ട​ൻ കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​മെ​ന്ന് എ​സ്‌​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

Advertisment

എ​സ്‌​എ​ൻ​ഡി​പി​യു​ടെ നി​ർ​ണാ​യ​ക യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

 തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യാ​കും എ​ൻ​എ​സ്‌​എ​സു​മാ​യി കൂ​ടി​ക്കാ​ഴ്‌​ച ന​ട​ത്തു​ക​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​റി​യി​ച്ചു.

എ​സ്‌​എ​ൻ​ഡി​പി യോ​ഗ​ത്തി​ന് ഒ​രു സ​മു​ദാ​യ​ത്തോ​ടും വി​രോ​ധ​മി​ല്ല. ലീ​ഗി​നെ​പ​റ്റി​യു​ള്ള അ​ഭി​പ്രാ​യം പ​റ​ഞ്ഞ​പ്പോ​ൾ മു​സ്‌​ലീം സ​മു​ദാ​യ​ത്തോ​ടു​ള്ള വി​ദ്വേ​ഷ​മാ​യി വ്യാ​ഖ്യാ​നി​ച്ചു. ഒ​രി​ക്ക​ലും മു​സ്‌​ലീം സ​മു​ദാ​യ​ത്തെ ആ​ക്ഷേ​പി​ക്കു​ന്ന​ത് ഞ​ങ്ങ​ളു​ടെ ശൈ​ലി​യ​ല്ല. ലീ​ഗ് ഭ​ര​ണ​ത്തി​ലി​രു​ന്ന​പ്പോ​ൾ കാ​ട്ടി​യ വി​വേ​ച​ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​ട്ടേ​യു​ള്ളു.

ഇ​ങ്ങ​നെ​യൊ​രു സം​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ ത​ന്നെ ഐ​ക്യ​ത്തി​ന് കാ​ഹ​ളം മു​ഴ​ക്കി​യ​ത് എ​ൻ​എ​സ്‌​എ​സ് നേ​തൃ​ത്വ​മാ​ണ്. അ​തി​ൽ സു​കു​മാ​ര​ൻ നാ​യ​രോ​ട് ഞ​ങ്ങ​ൾ​ക്ക് ന​ന്ദി​യു​ണ്ട്. ഐ​ക്യം ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment